വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ചേരുവകൾ:
മൈദ- 250 ഗ്രാം
പൊടിച്ച പഞ്ചസാര- 250 ഗ്രാം
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
ബട്ടര്‍- 250 ഗ്രാം
അണ്ടിപ്പരിപ്പ് നുറുക്കിയത്- 50 ഗ്രാം
മുന്തിരി- 50 ഗ്രാം
ഈന്തപ്പഴം- 50 ഗ്രാം
ഓറഞ്ചുപീല്- 50 ഗ്രാം
ഫ്രൂട്ടി- 50 ഗ്രാം
തേന്‍- രണ്ട് ടേബ്ൾ സ്പൂണ്‍
ഗ്രാമ്പു, പട്ട, ജാതിക്കാപൊടി- ഒരു ടീസ്പൂണ്‍
എസന്‍സ്- ഒരു ടീസ്പൂണ്‍
മുട്ട- നാലെണ്ണം
തയാറാക്കേണ്ടവിധം: ഒരു പാത്രത്തില്‍ ബട്ടറും പഞ്ചസാരയും ഇട്ട് ഇലക്ട്രിക് ബീറ്റര്‍കൊണ്ട് നന്നായി അടിച്ചു യോജിപ്പിക്കുക. മുട്ട ഓരോന്നായി പൊട്ടിച്ച് ഇതില്‍ ഒഴിച്ച് അടിക്കുക. മൈദയും ബേക്കിങ് പൗഡറുംകൂടി അരിച്ചുവെക്കുക. മൈദയില്‍ അരിഞ്ഞ പഴങ്ങളിട്ട് ഇളക്കിവെക്കുക. മൈദ കുറേശ്ശ ബട്ടര്‍ കൂട്ടിലിട്ട് ഇളക്കി എസന്‍സും തേനും പൊടികളും ചേര്‍ത്തുവെക്കുക. ഒരു ബേക്കിങ് ട്രേയില്‍ നെയ്യ് പുരട്ടി മൈദ കുടഞ്ഞ് കൂട്ട് ഒഴിച്ച് നിരത്തുക. ചൂടായ ഓവനില്‍വെച്ച് അരമണിക്കൂര്‍ ബേക്കു ചെയ്തെടുക്കുക.