ഓഫീസിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?  ജോലി സ്ഥലത്തെ പ്രണയം പ്രശ്നമാണ് !സന്തോഷവും സമാധാനവും കളയാതെ പ്രണയിക്കാൻ ജാഗ്രതൈ!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഫീസിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?  ജോലി സ്ഥലത്തെ പ്രണയം പ്രശ്നമാണ് !സന്തോഷവും സമാധാനവും കളയാതെ പ്രണയിക്കാൻ ജാഗ്രതൈ!

നിങ്ങൾക്ക് ഓഫീസിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ? അത് തെറ്റാണോ ശരിയാണോ? പ്രണയം തെറ്റല്ല  പക്ഷെ അത് ജോലി സ്ഥലത്താകുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.സഹപ്രവര്‍ത്തകരില്‍ ആരോടെങ്കിലും സ്‌നേഹം തോന്നുന്നതില്‍ തെറ്റില്ല. കാരണം ദിവസത്തിന്റെ നല്ലൊരു സമയം നിങ്ങള്‍ ചെലവഴിക്കുന്നത്‌ അവര്‍ക്കൊപ്പമാണ്‌. കൂടാതെ അവരോടൊപ്പം ആയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ സന്തോഷവും സമാധാനവും അനുഭവപ്പെടുകയും ജോലിയുടെ സമ്മര്‍ദ്ദം കുറയുകയുന്നതായി തോന്നുകയും ചെയ്യും. 

ജോലിസ്ഥലത്തെ പ്രണയം നിങ്ങള്‍ക്ക്‌ വളരെ ആസ്വാദ്യകരമായിരിക്കും, അതേസമയം ഇതിന്‌ ചില ദോഷവശങ്ങള്‍ കൂടിയുണ്ട്‌.അത്‌ മനസിലാക്കി മുന്‍ കരുതല്‍ എടുക്കേണ്ടത്‌ ആവശ്യമാണ്‌.

ജോലിസ്ഥലത്തെ പ്രണയത്തെ തുടര്‍ന്ന്‌ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങള്‍, തൊഴില്‍ നഷ്ടം എന്നിവയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍.

 

വിവാഹിതരോടാണ്‌ അടുപ്പം തോന്നുന്നതെങ്കില്‍ നിങ്ങള്‍ നിയന്ത്രണം പാലിക്കുന്നതും കഴിയുമെങ്കില്‍ ഇതില്‍ നിന്നും പിന്‍മാറുന്നതുമാണ്‌ ഉചിതം. വിവാഹതനായ ഒരു വ്യക്തിയോടുള്ള നിങ്ങളുടെ ബന്ധത്തെ മറ്റ്‌ സഹപ്രവര്‍ത്തകര്‍ ഒരിക്കലും പിന്താങ്ങില്ല. കണ്ടുപിടിക്കപ്പെട്ടാല്‍ നിങ്ങള്‍ അപമാനിതരാവാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇതിന്‌ പുറമെ ആ വ്യക്തിയുടെ പങ്കാളി ഈ ബന്ധത്തെ കുറിച്ച്‌ അറിഞ്ഞാല്‍ ഉണ്ടാകുന്ന അന്തരഫലങ്ങള്‍ വളരെ മോശമായിരിക്കും.

നിങ്ങള്‍ക്ക്‌ സഹപ്രവര്‍ത്തകരോട്‌ അടുപ്പം തോന്നിയേക്കാം, എന്ന്‌ കരുതി മറ്റെല്ലാ സഹപ്രവര്‍ത്തകരെയും ഇത്‌ അറിയിക്കേണ്ട ആവശ്യമില്ല. പ്രണയം അഭിവൃദ്ധിപ്പെടാന്‍ ആഗ്രഹിക്കുന്നവെങ്കില്‍ വിവേകത്തോടെയുള്ള സമീപനം പ്രധാനമാണ്‌. ജോലി സ്ഥലത്ത്‌ നിങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്‌ എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ പ്രണയിക്കുന്നു എങ്കില്‍ സൂഷ്‌മതയോടെ പെരുമാറുക. അങ്ങനെയെങ്കില്‍ മറ്റുള്ളവരില്‍ സംശയം ഉണ്ടാവില്ല. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രണയം പരസ്യമാകുന്നതോടെ നിങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യക്ഷങ്ങളും എല്ലാവരും അറിയാന്‍ ഇടയാകും.

സഹപ്രവര്‍ത്തകനോട്‌ യഥാര്‍ത്ഥ പ്രണയമാണെങ്കില്‍ അവരോട്‌ ഇക്കാര്യം തുറന്ന്‌ പറയുക. എങ്കില്‍ മാത്രമെ അവര്‍ക്ക്‌ നിങ്ങളോടുള്ള തോന്നല്‍ എന്താണന്ന്‌ അറിയാന്‍ കഴിയു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുമായി നല്ല സൗഹൃദം സ്ഥാപിക്കുന്നത്‌ അവര്‍ക്ക്‌ നിങ്ങളോടുള്ള താല്‍പര്യം എന്താണന്ന്‌ അറിയാന്‍ സഹായ്‌ക്കും. മാത്രമല്ല സുഹൃത്തായി കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ദീര്‍ഘകാല ബന്ധം നിലനിര്‍ത്താന്‍ സഹായിക്കും.

പ്രണയ ബന്ധത്തിന്റെ ഭാഗമാണ്‌ ലൈംഗിക ബന്ധവും , എന്നാല്‍ ഓഫീസില്‍ ഇത്‌ ഉചിതമായിരിക്കില്ല. നിങ്ങള്‍ക്ക്‌ ഇത്‌ സന്തോഷം നല്‍കുന്നതാണെങ്കിലും പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അഡ്രിനാലിന്‍ ഉയരുന്നതിനാല്‍ ആവേശം തോന്നാമെങ്കില്‍ നിങ്ങളുടെജോലി നഷ്ടപ്പെടാന്‍ ഇത്‌ കാരണമായേക്കാം.

 

ഇഷ്ടപ്പെടുന്ന ആളുടെ ശ്രദ്ധ നേടുന്നതിനായി കാഴ്‌ചയില്‍ വശ്യത വരുത്താന്‍ ശ്രമിക്കുന്നത്‌ സ്വാഭാവികമാണ്‌ . ഇതിനായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും, എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതാണ്‌ ഉചിതം. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങള്‍ സംസാര വിഷയമാകാന്‍ ഇത്‌ കാരണമായേക്കും. ഇത്‌ നല്‍കുന്ന ഫലം വളരെ മോശമായിരിക്കും. 


ഇമെയില്‍ ആശയവിനിമയം ഒഴിവാക്കുക .കമ്പനിയ്‌ക്ക്‌ ഏത്‌ സമയത്തും നിങ്ങളുടെ ഒഫിഷ്യല്‍ ഇ-മെയിലുകള്‍ പരിശോധിക്കാന്‍ കഴിയുമെന്ന്‌ കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം . കൂടാതെ തെറ്റായ വ്യക്തിയിലേക്ക്‌ മെയില്‍ പോകാനുള്ള സാധ്യതയും ഉണ്ട്‌. അതിനാല്‍ മെയിലുകള്‍ അയക്കുന്നത്‌ ഒഴിവാക്കുക. പ്രണയബന്ധം പരമാവധി രഹസ്യമായി സൂക്ഷിക്കാന്‍ ഇത്‌ സഹായിക്കും.


 ഏതെങ്കിലും സഹപ്രവര്‍ത്തരോട്‌ അടുപ്പം തോന്നുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്‌. വിവിധ കാരണങ്ങളാല്‍ പല കമ്പനികളും ഇത്തരം ബന്ധങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇത്‌ പ്രധാന കാരണമായേക്കാം. 


കഴിയുന്നത്ര വേഗം വിവാഹം കഴിക്കുക 


പ്രണയം ആഴത്തിലുള്ളതാണന്ന്‌ ഉറപ്പുണ്ടെങ്കില്‍ പങ്കാളിയോട്‌ വിവാഹത്തെ കുറിച്ച്‌ സംസാരിക്കുക. കഴിയുന്നത്ര വേഗം വിവാഹം തീരുമാനിക്കുന്നത്‌ ദുഷ്‌പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ജോലി സംരക്ഷിക്കാനും കഴിയും. 

 

സഹപ്രവര്‍ത്തകന്റെ പ്രണയം നിങ്ങളോട്‌ മാത്രമെന്ന്‌ ഉറപ്പ്‌ വരുത്തുക പ്രേമചാപല്യം ഉള്ള ആളാണ്‌ സഹപ്രവര്‍ത്തകനെങ്കില്‍ നിങ്ങളെ കൂടാതെ പലരോടും പ്രണയം ഉണ്ടാവാം. അതിനാല്‍ നിങ്ങള്‍ മാത്രമെ പങ്കാളിയുടെ ജീവിതത്തില്‍ ഒള്ളു എന്ന്‌ ഉറപ്പ്‌ വരുത്തുക. പിന്നീട്‌ വിഷമിക്കുന്നതിനേക്കാള്‍ സുരക്ഷിതം ഇതാണ്‌. സഹപ്രവര്‍ത്തകനോട്‌ പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറെടക്കുകയാണ്‌ നിങ്ങള്‍ എങ്കില്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കുമെന്നാണ്‌ കരുതുന്നത്‌.