വിജയത്തിലേക്കുള്ള  തടസ്സം നിങ്ങളിലെ ഭയമാണോ? ഭയത്തെ അഭിമുഖീകരിച്ച് വിജയം നേടാന്‍ മാര്‍ഗങ്ങള്‍!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയത്തിലേക്കുള്ള  തടസ്സം നിങ്ങളിലെ ഭയമാണോ? ഭയത്തെ അഭിമുഖീകരിച്ച് വിജയം നേടാന്‍ മാര്‍ഗങ്ങള്‍!

നമ്മളില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഭയം. ചിലര്‍ ഭയം മറച്ചു വയ്ക്കും ചിലര്‍ അത് കാര്യമാക്കാതെ മുന്നോട്ട് പോവും. ഭയം ഒന്ന് കൊണ്ട് മാത്രം ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാവും. ഭയം ഒരു വ്യക്തിയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും തകര്‍ക്കുന്നു. മുന്നോട്ട് പല കാര്യങ്ങളിലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം ഭയം ഒരാളെ തടഞ്ഞു നിര്‍ത്തുന്നു. ഭയം മാറ്റി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. 

1.  ഭയത്തെ തിരിച്ചറിയുക 
നമ്മളില്‍ ഭയം ഉണ്ടാക്കുന്ന അവസ്ഥകളെ വ്യക്തികളെ സാഹചര്യങ്ങളെ തിരിച്ചറിയുക എന്നുള്ളതാണ് ഭയം അകറ്റാനായി ആദ്യം ചെയ്യേണ്ടത്. നമ്മളില്‍ ഭയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞ് കാരണം കണ്ടെത്തണം. ഭയമുള്ള കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ നമ്മുടെ മനസ് കണ്ടെത്തുന്ന ചില ന്യായങ്ങള്‍ തിരിച്ചരിന്നു മാറ്റേണ്ടത് ആദ്യ പടിയാണ്. 

 

 

2. ശരിയായ ഉദ്ദേശ്യങ്ങള്‍ മനസിലാക്കണം
ഏതു തരത്തിലുള്ള  വികാരത്തിനും സ്വഭാവത്തിനും ഒരു നല്ല വശവും കൂടി ഉണ്ടെന്നു കണ്ടെത്താന്‍ കഴിയണം. പുറമേ നമ്മള്‍ കാണുന്നതും മനസിലാക്കുന്നതും മാത്രമായിരിക്കില്ല യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് ഉണ്ടാവണം. ചില ഭയങ്ങള്‍ നമ്മളില്‍ ഉണ്ടാകുന്നത് ജീവന്‍ സംരക്ഷിക്കാനാകും . എന്നാല്‍ ചില ഭയങ്ങള്‍ തീര്‍ത്തും മതിയായ കാരണങ്ങളോ ആവശ്യമോ ഇല്ലത്തതാകും. നമ്മളെ ബാധിക്കുന്ന ചില ഭയങ്ങള്‍ നമ്മള്‍ക്ക് അനുകൂലവും ഗുണമുള്ളതുമായ കാര്യങ്ങളിലെക്കാണ് നയിക്കുന്നതെങ്കില്‍ ആ ഭയം നല്ലതാണെന്ന് തിരിച്ചറിയണം. 

 

3. മാറ്റങ്ങള്‍ ഇല്ലാത്ത നിങ്ങളുടെ ഭാവിയെ കുറിച്ച് ആലോചിക്കുക

നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഒന്നും സാക്ഷാത്കരിക്കാത്ത ആഗ്രഹങ്ങള്‍ പോലൊന്നും സംഭവിക്കാത്ത ഒരു മാറ്റങ്ങളും ഉണ്ടാകാത്ത ഭാവിയെ പറ്റി ചിന്തിച്ചു നോക്കുക. ജീവിത നിലവാരം മാറ്റാന്‍ ശ്രമിക്കാഞ്ഞതിന്റെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഭയത്തിനെയും മാറി നിര്‍ത്താന്‍ കഴിയും. മുന്നോട്ട് പോകാന്‍ കഴിയാതെ പിടിച്ചു നിര്‍ത്തുന്ന ഭയം എന്ന വികാരത്തെ നശിപ്പിച്ചാല്‍ മാത്രമേ ജീവിത വിജയം കൈവരിക്കാനാകൂ.

 

4. അനുകൂലമായ ഫലം ലഭിക്കുമെന്നു ഉറച്ചു വിശ്വസിക്കുക
ജീവിതത്തില്‍ കാര്യങ്ങളെ പോസിറ്റീവ് ആയി നോക്കി കാണാന്‍ ശ്രമികുക. ആഗ്രഹിച്ച കാര്യങ്ങള്‍ ലക്ഷ്യങ്ങള്‍ ജീവിതത്തില്‍ സംഭവിചു എന്ന് തന്നെ മനസ്സില്‍ ചിത്രീകരിക്കുക. അതില്‍ ഉണ്ടാകുന്ന പോസിറ്റീവ് ഊര്‍ജം നിങ്ങളെ ഭയത്തില്‍ നിന്നും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മാറ്റത്തിലേക്ക് നയിക്കും. തെറ്റായ പര്യവസനങ്ങളെ പറ്റി ചിന്തിക്കാതെ അനുകൂലമായ ഫലത്തെ പറ്റി മാത്രം ചിന്തിക്കുക 

 

5 കാഴ്ചപ്പാട് അല്ലെങ്കില്‍ നിങ്ങളുടെ വീക്ഷണത്തില്‍ മാറ്റം വരുത്തുക 

മാറ്റത്തെ ഉള്‍കൊള്ളാന്‍ മടിക്കുന്നവര്‍ ആണ് ചിലര്‍. മാറ്റങ്ങളെ വേദനയോടെ കാണുന്നവരും ഉണ്ട്. പലപ്പോഴും തോല്‍വിയെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍  ശ്രമിക്കാത്തവരാണ് അധികവും. തോല്‍വിയെ ഒഴിവാക്കാന്‍ ആണ് സമൂഹവും ചുറ്റുപാടുകളും ഒരു വ്യക്തിയെ പഠിപ്പിക്കുന്നതും ശീലിപ്പിക്കുന്നതും. തോല്‍വി ജീവിതത്തിന്റെ സാധാരണമായ ഒരു ഭാഗമാണെന്നും വ്യക്തിപരമായ വളര്‍ച്ചയ്ക്ക് തോല്‍വി ഒരു ചവിട്ടു പടിയാണ് എന്നും തിരിച്ചറിയണം. ജയിക്കാന്‍ തോല്‍വി അനിവാര്യമാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങളെ മുന്നേറുവാന്‍ ഉള്ള വെല്ലുവിളിയായി സ്വീകരിക്കണം. പരാജയം അവസാനമാകുന്നില്ല. പരാജയത്തിളുടെ നമ്മള്‍ വളരും പഠിക്കും ജീവിക്കും!

 

6.ചുറ്റിനും നടക്കുന്നത് വീക്ഷിക്കുക 
നിങ്ങളുടെ അതെ ചിന്തകളും  ലക്ഷ്യങ്ങളും ഉള്ള ചുറ്റ്പാടിനും ഉള്ളവരെ നിരീക്ഷിക്കുക. നിങ്ങള്‍ ആഗ്രഹിച്ചതും ലക്ഷ്യം കണ്ടെതും നിറവേറ്റിയ മറ്റ്  വ്യക്തികളില്‍ നിന്നും ആത്മവിശ്വാസവും ധൈര്യവും ഉള്‍ക്കൊള്ളുക. അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുക. എന്ത് വന്നാലും മുന്നോട്ട് പോകുമെന്ന് ഉറച്ചു നില്ക്കാന്‍ ഒരു നല്ല വഴികാട്ടിയെ, വിശ്വസ്തനെ, ഉപദേശിയെ കൂടെ നിര്‍ത്തുക. 

 

7. പ്രവര്‍ത്തി അനിവാര്യം 
ഭയത്തെ അകറ്റി വിജയം കൈവരിക്കാന്‍ ഏറ്റവും വേണ്ടതായുള്ള കാര്യം ഭയപ്പെടുത്തുന്ന സാഹചര്യത്തിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ്. തടസ്സങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഭയത്തെ മാറ്റാന്‍ കഴിയും. ഓരോ തവണയും ഭയത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ തീവ്രത കുറയ്ക്കപ്പെടുന്നു. എന്ത് വന്നാലും ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു മുന്നോട്ട് പോവുക. ഭയത്തെ ഉപേക്ഷിച്ചു വിജയത്തിലേക്ക് കാലുറപ്പിക്കാന്‍ ഭയത്തിന്റെ മറ്റൊരു വശത്ത് നമ്മുടെ വിജയം ഒളിച്ചിരിപ്പുണ്ട് എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കുക