സാത്താന്റെ ബൈബിള്‍...??

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാത്താന്റെ ബൈബിള്‍...??

ലോകത്ത് നിലനില്‍ക്കുന്ന പുരാതനമായ ഏറ്റവും വലിയ കൈയ്യെഴുത്താണ് കോഡെക്‌സ് ജിഗാസ് അഥവാ സാത്താന്റെ ബൈബിള്‍.50 സെന്റീമീറ്റര്‍ വീതിയും 92 സെന്റീമീറര്‍ നീളവും ഈ ബൈബിളിനുണ്ട്

ഇതിനുളളിലെ പേജുകളിലൊന്നില്‍ ഭീകരമായ ചെകുത്താന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ട് ഈ ഒറ്റക്കാരണത്താല്‍ പേജുകളില്‍ പാപവചനങ്ങളാണെന്നും ഇത് ചെകുത്താന്റെ ബൈബിളെന്നും ആളുകള്‍ വിശ്വസിക്കുന്നു.പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം സ്വീഡനിലെ സ്റ്റോക്കഹോമിലുള്ള നാഷണല്‍ ലൈബ്രറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. 74 കിലോഗ്രാം ഭാരമുള്ള ഈ പുസ്തകം 160ലേറെ മൃഗങ്ങളുടെതൊലികള്‍ ഉപയോഗിച്ചാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്. മരണശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ മനുഷ്യന്റെ അറിവുകളെ കുറിച്ച് ഒറ്റ രാത്രികൊണ്ട് എഴുതിയതാണ് ഈ ബൈബിളെന്ന് ഐതീഹ്യം പറയുന്നു.അഞ്ച് വചനങ്ങളാണ് ഈ കോഡെക്സ് ജിഗാസില്‍ മൊത്തമായി ആലേഖനം ചെയ്തിട്ടുള്ളത്.