ഉള്ളി ബജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉള്ളി ബജി

ചേരുവകള്‍

സവാള -മൂന്നെണ്ണം

പച്ചമുളക് -രണ്ടെണ്ണം

ഇഞ്ചി -ഒരു കഷണം

മല്ലിയില -അര കപ്പ്

ഉപ്പ് -പാകത്തിന്

ചിക്കന്‍ മസാല -ഒരു ടീസ്പൂണ്‍

കടലമാവ് -ഒരു കപ്പ്

വെള്ളം -കുഴക്കാൻ പാകത്തിന്

എണ്ണ -മൂന്നു കപ്പ്

തയാറാക്കുന്ന വിധം:

സവാള കനം കുറച്ചു അരിഞ്ഞെടുക്കുക. പച്ചമുളകും ഇഞ്ചിയും മല്ലിയിലയും മസാല പൊടിയും കടല മാവുമെല്ലാം ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴക്കുക. െഫ്രെ പാൻ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ കുഴച്ചു വെച്ചിരിക്കുന്ന മിശ്രിതം ഓരോ ടീസ്പൂണ്‍ വീതം കോരിയിട്ടു ചെറുതീയില്‍ വറുത്തെടുക്കുക.


LATEST NEWS