പസഫിക് ഐലന്‍ഡ് ചോപ്സൂയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പസഫിക് ഐലന്‍ഡ് ചോപ്സൂയി

ചേരുവകൾ:

വെര്‍മിസെല്ലി -60 ഗ്രാം

തിളച്ച വെള്ളം -കാല്‍ കപ്പ്

എണ്ണ -കാല്‍ ടേബ്ൾ സ്പൂണ്‍

എല്ലില്ലാത്ത ഇറച്ചിക്കഷണം -300 ഗ്രാം

ഉള്ളി അരിഞ്ഞത് -ഒരെണ്ണം

കാരറ്റ് -രണ്ടെണ്ണം

വെള്ളം -കാല്‍ ടേബ്ൾ സ്പൂണ്‍

സോയസോസ് -കാല്‍ ടേബ്ൾ സ്പൂണ്‍

പാകം ചെയ്യുന്നവിധം:

വെര്‍മിസെല്ലി തിളച്ച വെള്ളത്തിലിട്ട് മൂടിവെക്കുക. സോഫ്റ്റ് ആയിക്കഴിഞ്ഞാല്‍ അരിപ്പയില്‍കൂടെ വെള്ളം വാറ്റുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കാന്‍ വെക്കുക. ഇറച്ചി, ഉള്ളി, കാരറ്റ് എന്നിവ നാലുമുതല്‍ അഞ്ച് മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് വെര്‍മിസെല്ലിയും വെള്ളവും സോയസോസും ചേര്‍ക്കുക. 15 മുതല്‍ 20 മിനിറ്റ് വരെ ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തുകഴിഞ്ഞാല്‍ തീയണച്ച് അടുപ്പില്‍നിന്ന് മാറ്റുക.