പൈനാപ്പിള്‍ പായസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൈനാപ്പിള്‍ പായസം

ചേരുവകള്‍

നന്നായി പഴുത്ത വലിയ പൈനാപ്പിള്‍- ഒന്ന്

ശര്‍ക്കര- 750 ഗ്രാം

നാളികേരം-രണ്ട്

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍)-ഒന്നര ലിറ്റര്‍

തലപ്പാല്‍- രണ്ട് കപ്പ്

നെയ്യ്-100 ഗ്രാം

അണ്ടിപ്പരിപ്പ്-100 ഗ്രാം

ചുക്കുപൊടി- അര ടീസ്പൂണ്‍

ജീരകപ്പൊടി- അര ടീസ്പൂണ്‍

എലക്കാപ്പൊടി- അര ടീസ്പൂണ്‍

കണ്ടന്‍സ്ഡ് മില്‍ക്- 50 മില്ലി

തയാറാക്കുന്ന വിധം:

പൈനാപ്പിള്‍ നടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. നന്നായി വെന്തുവരുമ്പോള്‍ വഴറ്റി അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചൊഴിക്കുക. തിളച്ച് കുറുകിവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. പാകത്തിന് കുറുകുമ്പോള്‍ അതില്‍ പൊടികള്‍ ചേര്‍ത്ത് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തീകെടുത്തുക. നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തിട്ട് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്ത് യോജിപ്പിക്കുക. നേരിയ പുളിരസം ഉണ്ടാകും. അത് കുറയ്ക്കാനാണ് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ക്കുന്നത്. തണുത്ത് തുടങ്ങുമ്പോള്‍ ഉപയോഗിക്കുക.


LATEST NEWS