റവ കേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റവ കേക്ക്

ചേരുവകൾ:

റവ- ഒരു കപ്പ്

കടലമാവ്- ഒരു കപ്പ്

പഞ്ചസാര- നാലു കപ്പ്

മൈദ- ഒരു കപ്പ്

തേങ്ങ തിരുമ്മിയത്- ഒരു കപ്പ്

ഏലക്കാപൊടി- ഒരു ടീസ്പൂണ്‍

ജാതിക്കാപൊടി- ഒരു ടീസ്പൂണ്‍

നെയ്യ്- കാല്‍ കപ്പ്

എസന്‍സ്- ഒരു ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:
മൈദ, റവ, കടലമാവ് ഇവ പ്രത്യേകം പ്രത്യേകം നെയ്യില്‍ വറുക്കുക. റവയും തേങ്ങയും ചേര്‍ത്ത് അരച്ചെടുക്കുക. പഞ്ചസാര കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് പാവാക്കുക. അതില്‍ മൈദ, റവ, കടലമാവ്, തേങ്ങ അരച്ചത് ഇവ ചേര്‍ത്ത് ഇളക്കുക. വശങ്ങളില്‍നിന്ന് മിശ്രിതം വിട്ടുവരുമ്പോള്‍ ഏലക്കാപൊടി, ജാതിക്കാപൊടി, എസന്‍സ് ഇവ ചേര്‍ത്ത് ഇളക്കി നെയ്യ് പുരട്ടിയ ഒരു പാത്രത്തില്‍ പകരുക. ആറിയശേഷം മുറിച്ചെടുക്കുക.


Loading...
LATEST NEWS