വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര ശില്‍പശാല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര ശില്‍പശാല 

കൊച്ചി: സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. നാളെ മുതല്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം മേത്തന്‍ സ്‌ക്വയറിലെ ശാസ്ത്ര ഭവനില്‍ നടക്കും. എട്ട് മുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  

ഡോ. വി.പി ബാലകൃഷ്ണന്‍, എഡ്വേര്‍ഡ് എഡേഴത്ത്, ഡോ. എന്‍.സി ഇന്ദുചൂടന്‍, ഡോ. പി.ആര്‍ വെങ്കിട്ടരാമന്‍ തുടങ്ങി ശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സ്ലാസുകള്‍ കൈകാര്യം ചെയ്യും. റജിസ്‌ട്രേഷന്‍ ഫീസ് 1500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2393242 എന്ന നമ്പറില്‍ ബന്ധപ്പെടാം