ഇവള്‍ ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇവള്‍ ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍

തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കുഞ്ഞിനൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവെച്ചത്. അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന്റെ പേര്. പെണ്‍കുട്ടികളുടെ പേരിനൊപ്പം സാധാരണയായി ജൂനിയര്‍ എന്ന് ചേര്‍ക്കാറില്ല. ആണ്‍കുട്ടികളുടെ പേരിനൊപ്പമാണ് ‘ജൂനിയര്‍’ എന്ന് ചേര്‍ക്കുന്നത്.

അലക്‌സിസ് എന്നാല്‍ രക്ഷകന്‍. ഒളിമ്പിയ, ഒളിമ്പസ് പര്‍വതത്തെയും ഒളിമ്പിക്‌സിനെയും ഓര്‍മിപ്പിക്കുന്നു. ഒഹാനിയന്‍ പിതാവിന്റെ പേരുമാണ്. ഈ മാസം ഒന്നിനാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

ഗര്‍ഭിണി ആയത് മുതല്‍ കുഞ്ഞിന് ജന്‍മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിട്ടുണ്ട്

.

പ്രസവത്തില്‍ ചില അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചെന്ന് ഭര്‍ത്താവിനൊപ്പം സ്വയം ചിത്രീകരിച്ച വീഡിയോയില്‍ സെറീന പറയുന്നു. ഗര്‍ഭിണിയായിരിക്കെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍, വ്യായാമം, ടെന്നീസ് പ്രാക്ടീസ്, ഡാന്‍സ് തുടങ്ങിയ കാര്യങ്ങളെല്ലാം ചേര്‍ത്താണ് കൊച്ചു വീഡിയോ തയ്യാറാക്കിയത്.


LATEST NEWS