സ്രാവ് മുളകിട്ടത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്രാവ് മുളകിട്ടത്

ചേരുവകള്‍

ചെറിയ കഷണം ഇഞ്ചി (ചെറുതായി അരിഞ്ഞത്) 

8 ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്) 

4 പച്ചമുളക് (നെടുകെ കീറിയത്) 

2 കുടംപുളി (ഇടത്തരം) 

2 തണ്ട് കറിവേപ്പില 

 2 തണ്ട് കറിവേപ്പില 

2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി 

1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി 

അര ടീസ്പൂണ്‍ മല്ലിപ്പൊടി 

ആവശ്യത്തിന് വെളിച്ചെണ്ണ 

ആവശ്യത്തിന് വെള്ളം

  ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
ഒരു കറിച്ചട്ടിയില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടംപുളി, വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന സ്രാവ് ഇതിലേക്കിടുക. സ്രാവ് കഷണങ്ങളിലേക്ക് അരപ്പ് നന്നായി തേച്ചുപിടിപ്പിക്കുക.പത്തു മിനിറ്റിനു ശേഷം ഇതിലേക്ക് മീന്‍ വേകാന്‍ ആവശ്യമായ വെള്ളം കൂടി ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. മീന്‍ വെന്ത് കറി കുറുകി കഴിഞ്ഞാല്‍ ഇതിനു മുകളിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കൂടി ഒഴിക്കുക. ശേഷം കറി അടുപ്പില്‍ നിന്നും വാങ്ങാം.


LATEST NEWS