ഇളനീര്‍ പുഡ്ഡിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇളനീര്‍ പുഡ്ഡിങ്

ചേരുവകള്‍

ഇളനീര്‍ വെള്ളം - 1 ടേബിള്‍ സ്പൂണ്‍

ഇളനീര്‍ കഷണങ്ങള്‍ - അര കപ്പ്

പാല്‍ - അര ലിറ്റര്‍

പഞ്ചസാര - 6 ടേബിള്‍ സ്പൂണ്‍

മില്‍ക്‌മെയ്ഡ് - അര ടിന്‍

ചൈന ഗ്രാസ് -10 ഗ്രാം

തയ്യാറാക്കുന്ന വിധം: 
ഇളനീര്‍ വെള്ളവും കഷണങ്ങളും അരച്ചുമാറ്റി വയ്ക്കുക. ചൈനാ ഗ്രാസ് ഒരു കപ്പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അലിയിക്കുക. പാല്‍ ചൂടാക്കി, പഞ്ചസാര ഇടുക. അത് അലിഞ്ഞതിനുശേഷം മില്‍ക്‌മെയ്ഡ് ചേര്‍ക്കുക.നന്നായി ഇളക്കി അലിയിച്ച ചൈനാ ഗ്രാസ് ചേര്‍ത്തിളക്കി തീ അണയ്ക്കുക. ഇളനീര്‍ അരച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു നുള്ള് ഏലക്കായ പൊടിച്ചതുകൂടി ചേര്‍ത്ത് ഇളക്കുക. പുഡ്ഡിങ് സെറ്റ് ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തില്‍ ഒഴിച്ച് തണുപ്പിക്കുക;