വൈറലായി സൈനികരുടെ ജീവാംശമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോഷ്യൽ മീഡിയയിൽ വൈറലായി ജവാന്മാരുടെ ജീവാംശമായി. ഡ്യൂട്ടിക്കിടയിലെ വിശ്രമവേളയില്‍ നമ്മുടെ ജവാന്‍മാര്‍ പാടിയതാണ്. എത്ര തവണ കേട്ടാലും മതിവരില്ല’ എന്ന കുറിപ്പോടെ രണ്ടു സൈനികര്‍ ‘ജീവാംശമായ്’ എന്ന ഗാനം ആലപിക്കുന്ന വിഡിയോയാണ്  വൈറലായിരിക്കുന്നത്. രണ്ടുപേരും ആസ്വദിച്ചു പാടുകയാണ്. എന്നാല്‍ ഇവര്‍ ഏതുപ്രദേശത്തു നിന്നാണെന്നോ, ആരാണ് ഇവരെന്നോ അറിയില്ല. വീഡിയോയില്‍ നദിയൊഴുകുന്ന ശബ്ദം കേള്‍ക്കാം. അതിര്‍ത്തിയില്‍ എവിടെയോ ആകാമിവര്‍ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.