കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പെട്ടന്നുള്ള അപകടത്തില്‍ കുഞ്ഞിനു സാരമായ പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക അനിവാര്യം. 

ഒരു കാരണവശാലും കുട്ടികളെ വാഹനത്തിന്റെ മുന്‍വശം ഇരുത്തി യാത്ര ചെയ്യരുത് . എയര്‍ ബാഗുകള്‍ ഉള്ള വാഹനത്തില്‍ അപകടം സംഭവിക്കുമ്പോള്‍  ഇടിയുടെ ശക്തിയില്‍  തുറന്നുവരുന്ന   എയര്‍ ബാഗ് പെട്ടന്ന് ചെന്നിടിക്കുക കുട്ടിയുടെ ശരീരത്തിലാകും.  ഈ ആഘാതം കുട്ടിയുടെ ന്‍ നഷ്ടപെടുത്തിയേക്കാം.

കുട്ടികള്‍ക്കായുള്ള സീറ്റുകള്‍ ഇന്ത്യയിലെ വാഹനങ്ങളില്‍ സ്റ്റാന്റേര്‍ഡായി ഒരു കമ്പനിയും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല,. എന്നിരുന്നാലും എല്ലാ കാറുകള്‍ക്കും അനുയോജ്യമായ അളവില്‍ ചൈല്‍ഡ് സീറ്റുകള്‍ അഡിഷ്ണലായി അവരവരുടെ കാറുകളില്‍ ഉള്‍പ്പെടുത്താം. ഇത്തരം ചൈല്‍ഡ് സീറ്റുകള്‍ സുലഭമായി ലഭിക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടിയുടെ സുരക്ഷിത യാത്ര നിങ്ങളുടെ ഉത്തരവാദിത്തമായി കണ്ട് ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇനിയും വൈകരുത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി 3000 രൂപ മുതല്‍ ചൈല്‍ഡ് സീറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്


LATEST NEWS