സ്ത്രീകൾ നുണ പറയുന്നത് എപ്പോഴെന്ന് അറിയുമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീകൾ നുണ പറയുന്നത് എപ്പോഴെന്ന് അറിയുമോ?

കൗശല പൂര്‍വം സ്വാധീനിക്കാന്‍

നിങ്ങളെ കൗശല പൂര്‍വം സ്വാധീനിക്കുന്നതിനായി ചില സ്‌ത്രീകള്‍ നുണ പറയാറുണ്ട്‌. അവര്‍ക്ക്‌ വേണ്ടത്‌ നിങ്ങള്‍ ചെയ്യുന്നതിന്‌ വേണ്ടി അവര്‍ സമര്‍ത്ഥമായി നുണ പറഞ്ഞ്‌ ഫലിപ്പിക്കും.

എന്തെങ്കിലും ഒളിക്കുന്നതിന്‌

അംഗീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കില്‍ ഇത്‌ ഒളിക്കുന്നതിനായി നമ്മള്‍ നുണ പറയാറുണ്ട്‌. ഭൂതകാലം അത്ര നല്ലതല്ലായിരുന്നു എങ്കില്‍ ഇത്‌ മറച്ച്‌ വയ്‌ക്കുന്നതിനായി സ്‌ത്രീകള്‍ നുണ പറയാറുണ്ട്‌.

നിങ്ങളുടെ നല്ലതിന്‌ വേണ്ടി

ചില കാര്യങ്ങള്‍ അറിയുന്നത്‌ നിങ്ങള്‍ക്ക്‌ നല്ലതായിരിക്കില്ല. എല്ലാവരുടെയും നന്മയെ കരുതിയും സ്‌ത്രീകള്‍ നുണ പറയാറുണ്ട്‌. ഉദാഹരണത്തിന്‌ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരെ ശല്യപ്പെടുത്തുകയാണെങ്കില്‍ വീട്ടുകാര്‍ വിഷമിച്ചാലോ എന്നു കരുതി ചിലപ്പോള്‍ പറയാതിരിക്കും.

സ്വയം രക്ഷിക്കാന്‍

നിങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നത്‌ വരെ ചിലപ്പോള്‍ ചില സ്‌ത്രീകള്‍ മനപ്പൂര്‍വം നുണ പറയാറുണ്ട്‌. ഉദാഹരണത്തിന്‌ പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷിതരാണന്ന്‌ ഉറപ്പ്‌ വരുത്തുന്നത്‌ വരെ ചില സ്‌ത്രീകള്‍ അവരുടെ നിലവിലെ ബന്ധത്തെ കുറിച്ച്‌ നുണ പറയാറുണ്ട്‌. അവരുടെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌ അനാവശ്യമായ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുമെന്ന്‌ പല സ്‌ത്രീകളും ഭയക്കുന്നു.

പൂര്‍ണരാണന്ന്‌ തോന്നിക്കാന്‍

ശ്രദ്ധ നേടുന്നതിനും മറ്റുള്ളവരുടെ മുമ്പില്‍ പൂര്‍ണരാണന്ന്‌ തോന്നിപ്പിക്കുന്നതിനും പല സ്‌ത്രീകളും നുണ പറയാറുണ്ട്‌. ഉദാഹരണത്തിന്‌ മറ്റുള്ളവരുടെ മുമ്പില്‍ സ്വന്തം തൊഴിലിനെ കുറിച്ച്‌ സ്‌ത്രീകള്‍ നുണ പറയാറുണ്ട്‌. ശ്രദ്ധാകേന്ദ്രമാകുന്നതിനും അവര്‍ നിരവധി നുണ പറയാറുണ്ട്‌.വിവാഹത്തിന്റെ കാണാപ്പുറങ്ങള്‍

 


Loading...