അപൂര്‍വ രോഗം; വേദനയക്ക് പരിഹാരം ലൈംഗിക ബന്ധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപൂര്‍വ രോഗം; വേദനയക്ക് പരിഹാരം ലൈംഗിക ബന്ധം

3ാം വയസ് മുതല്‍ ഇതാണ് ഈ യുവതിയുടെ അവസ്ഥ. ഇതിനുള്ള ഏക പരിഹാരം ലൈംഗിക ബന്ധം മാത്രമാണെന്നതാണിതിന്റെ പ്രത്യേകത. ഇതിനാല്‍ യുവതിയുടെ കാമുകനായ ജോജോയ്ക്ക് അമന്‍ഡയുടെ കൂടെ കിടന്ന് മടുത്തിരിക്കുകയാണ്.

ഈയിടെ തന്റെ രോഗത്തിന്റെ ദുരനുഭവങ്ങള്‍ ഈ യുവതി ക്യാമറയ്ക്ക് മുന്നില്‍ പങ്ക് വച്ചിട്ടുണ്ട്. പെര്‍സിസ്റ്റന്റ് ജെനറ്റിയല്‍ അറൗസല്‍ ഡിസ്ഓര്‍ഡര്‍(പിജിഎഡി) എന്നാണീ രോഗാവസ്ഥ അറിയപ്പെടുന്നത്. കാലുകളിലും ഇടുപ്പ് പ്രദേശങ്ങളിലും കടുത്ത വേദനയാണ് ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി നിരന്തരം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് യുവതിക്ക് ജോലി ചെയ്യാനോ, വീട്ടില്‍ നിന്നും പുറത്ത് പോകാനോ വരെ കഴിയാത്ത അവസ്ഥയാണ്.

ബിബിസിക്ക് വേണ്ടിയുള്ള ത്രീ ലിവിങ് ഡിഫറന്റ്‌ലി എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയാണ് അമന്‍ഡ ഇക്കഴിഞ്ഞ ദിവസം ക്യാമറയ്ക്ക് മുന്നില്‍ തന്റെ ജീവിത പ്രതിസന്ധി വെളിപ്പെടുത്തിയിരിക്കുന്നത്. 13ാം വയസ് മുതല്‍ ഈ രോഗം തുടങ്ങിയെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിജിഎഡിക്കുള്ള ചികിത്സ ഇവര്‍ക്ക് ലഭിച്ച് തുടങ്ങിയത്.

തന്റെ മകളുടെ യഥാര്‍ത്ഥ രോഗാവസ്ഥ തങ്ങള്‍ക്ക് തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് അമ്മ വിക്ടോറിയ സമ്മതിക്കുന്നത്. അമന്‍ഡ ലൈംഗിപരമായി പ്രായപൂര്‍ത്തിയായതോടെ അവള്‍ നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വേദനയില്‍ നിന്നും ആശ്വാസം നേടാന്‍ തുടങ്ങിയെന്നും ഈ അമ്മ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതിനെ ചൊല്ലി മകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണ തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് രോഗം പിജിഎഡി ആണെന്ന് തിരിച്ചറിഞ്ഞതോടെ കുറ്റബോധം തോന്നിയിരുന്നുവെന്നും വിക്ടോറിയ പറയുന്നു.

തുടര്‍ന്ന് തന്റെ മകളെ പിന്തുണയ്ക്കാന്‍ ജോജോക്കൊപ്പം നിലകൊള്ളുകയായിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു. ഈ പ്രശ്‌നം കാരണം തനിക്ക് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പോലും പ്രയാസമാണെന്നാണ് അമന്‍ഡ പറയുന്നത്.

വേദനയില്‍ നിന്നും ആശ്വാസം കിട്ടാനായി ലൈംഗിക ബന്ധത്തെ ആശ്രയിക്കേണ്ടി വരുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണെന്നും അത് തന്റെയും ജോജോയുടെയും ലൈംഗിക ജീവിത്തതില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നും അമന്‍ഡ പറയുന്നു. ചിലപ്പോള്‍ വേദനയില്‍ നിന്നും മോചനം ലഭിക്കുന്നതിനായി സെക്‌സിന് വേണ്ടി ജോജോയോട് താന്‍ കാല് പിടിച്ച് അപേക്ഷിക്കേണ്ടി വരാറുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.

ഇക്കാര്യത്തില്‍ നിരവധി വെല്ലുവിളികള്‍ സഹിച്ചിട്ടാണെങ്കിലും ജോജോ നല്‍കുന്ന പിന്തുണ ചെറുതല്ലെന്നും അമന്‍ഡ ഓര്‍ക്കുന്നു. നിലവില്‍ രോഗത്തിനായി അമന്‍ഡ് 30 വ്യത്യസ്ത തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇതിന് പുറമെ വേദന ശമിപ്പിക്കുന്നതിനായി യുവതി ഐസ് ഇന്‍സേര്‍ട്ടും നടത്തുന്നുണ്ട്.

വേദനയുടെ യഥാര്‍ത്ഥ കാരണം ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും ഇത് സംബന്ധിച്ച കൂടുതല്‍ ഗവേഷണം അനിവാര്യമാണെന്നുമാണ് നിലവില്‍ അമന്‍ഡയെ ചികിത്സിക്കുന്ന മിച്ചിഗന്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രഫസറായ ഡോ. പ്രിയങ്ക ഗുന്റ പറയുന്നത്. ഇതിന് പെട്ടെന്നൊരു ശമനമുണ്ടാവില്ലെന്നും വ്യത്യസ്ത തെറാപ്പികള്‍ പരീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.


LATEST NEWS