വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ സങ്കേതങ്ങള്‍ അറിയേണ്ടതെല്ലാം...

വാഹനങ്ങളിലെ നൂതന സുരക്ഷാ സങ്കേതങ്ങളെ കുറിച്ച്... വാഹനങ്ങളിലെ സുരക്ഷ;അന്നും;ഇന്നും ഇന്ത്യയില്‍ റോഡപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഐസക് ന്യൂട്ടന്റെ ഒന്നാം ചലന നിയമത്തിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയർബാഗും സീറ്റുബെൽറ്റും പ്രവർത്തിക്കുന്നത്. കണ്ണിമ ചിമ്മുന്നതിനിടയിൽ എയർബാഗ് തുറന്നുപ്രവർത്തിക്കും നൈട്രജൻ‌ വാതകമാണ് എയർബാഗിനെ വീർപ്പിക്കുന്നത്. ക്രാഷ് ഗാര്‍ഡുകളുടെ ഉപയോഗം എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലൂടെ മരണകാരണമാകുന്ന പരിക്കുകള്‍ കാര്യമായി കുറയുന്നു 1960കളില്‍ യു.എസ്. വിപണിയില്‍ ഇറങ്ങിയ സാങ്കേതികതയാണിതെങ്കിലും എ.ബി.എസ്സിന് ഇപ്പോഴാണ് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. തെന്നുന്ന പ്രതലങ്ങളിലൂടെയുള്ള യാത്രകളിലാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ട്രാക്ഷന്‍ കണ്ട്രോളും എ.ബി.എസ്സിന് സമാനമായി ടയറുകളുടെ നിയന്ത്രണത്തിനുള്ള സംവിധാനമാണിത് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ എന്‍ജിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചാണ് ഇത് സാധ്യമാക്കുന്നത്. മറ്റൊരു വാഹനം അടുത്തു വന്നാല്‍ സ്വയം സ്പീഡ് കുറയ്ക്കുന്നതിനുള്ളതാണ് ഓട്ടോണമസ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം. സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന മോഡലുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. സുരക്ഷയില്‍ എത്ര മുന്നിലാണ് വാഹനമെങ്കിലും,വാഹനം ഓടിക്കുന്ന രീതിയും സൂക്ഷ്മതയും,ശ്രദ്ധയും,ശീലങ്ങളും, ഒക്കെ അപകടകാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു