18 കോടി...ബുഗാട്ടിയുടെ ഷിറോണ്‍

ലോകത്തിലെ ഏറ്റവും വിലയേറിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ബുഗാട്ടിയുടെ ഷിറോണ്‍ എന്ന കാറിന് വില 25 ലക്ഷം യൂറോയാണ്. ഏതാണ്ട് 18 കോടി രൂപ.
ബുധനാഴ്ചകാലത്ത് ദുബായിലെ ബുഗാട്ടിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഷിറോണിന്റെ പ്രദര്‍ശനം. അഞ്ഞൂറു ഷിറോണ്‍ കാറുകള്‍ മാത്രമാണ് കമ്പനി നിര്‍മിക്കുന്നത്.ഇതില്‍ 250 എണ്ണത്തിന് ഇതിനകംതന്നെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. മണിക്കൂറില്‍ പരമാവധി വേഗത 420 കിലോമീറ്ററാണ്.