ചെറിയ ഭാരവാഹനങ്ങള്‍ക്ക് വേഗപ്പൂട്ട്

കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഇതിനായി ഭേദഗതിചെയ്ത് ഉത്തരവിറങ്ങി. ചരക്ക് കൂടി 
കയറ്റുമ്ബോള്‍ 3500 കിലോഗ്രാമില്‍ കുറവ് വരുന്ന വാഹനങ്ങളാണ് ഇതുപ്രകാരം വേഗപ്പൂട്ട് 
പിടിപ്പിക്കേണ്ടിവരിക. ടാറ്റ എയ്സ്, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര മാക്സി ട്രക്ക്, ടാറ്റ 207, അശോക് 
ലൈലാന്‍ഡ് ദോസ്ത് തുടങ്ങിയവും അതേ ഗണത്തില്‍പ്പെടുന്ന മറ്റു കമ്ബനികളുടെ വാഹനങ്ങളും 
ഇനി വേഗപ്പൂട്ട് ഇല്ലാതെ റോഡിലിറക്കാന്‍ സാധിക്കില്ല.
ഈ വാഹനങ്ങളെ വേഗപ്പൂട്ടില്‍നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതാണ്. .