ആപ്പിള്‍ വളരുന്നു... പക്ഷെ ഐ ഫോണ്‍

ഏപ്രില്‍ ഒന്നിന് അവസാനിച്ച ത്രൈമാസ പാദഫലം പുറത്തുവന്നപ്പോള്‍ കമ്ബനിയുടെ ലാഭം കൂടിയിട്ടുണ്ട്. എന്നാല്‍, ഐഫോണ്‍ വില്‍പ്പന കുറയുകയാണുണ്ടായത്. ഐഫോണ്‍ മോ‍ഡലിന്റെ 10-ാം വാര്‍ഷിക ആഘോഷത്തിനൊരുങ്ങുന്ന അവസരത്തിലാണ് വില്‍പ്പനയില്‍ ഇടിവുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞ് 5.07 കോടി യൂണിറ്റിലെത്തി. 5.11 കോടി െഎഫോണുകളായിരുന്നു തൊട്ടുമുമ്ബത്തെ വര്‍ഷം ഇതേ സമയം വിറ്റത്.