ടാറ്റാ ചെറുതായിട്ട് താഴ്ന്നു...

ഏപ്രില്‍ മാസത്തിലെ ആഗോള വില്പനയില്‍ ടാറ്റാ മോട്ടോഴ്സിന് ഒമ്ബതു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ 73,691 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ ആഗോള വിപണിയില്‍ ഇക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 81,333 യൂണിറ്റ് വില്പന നടത്തിയ സ്ഥാനത്താണിത്.