ചക്ക ഇറച്ചിയാ ...അപ്പൊ കുരുവോ...

പാകമാവാത്ത ചക്കയെ സംസ്​കരിച്ചാണ്​ ചക്കയെ ഇറച്ചി പോലുള്ള വിഭവമായി മാറ്റുന്നത്​. 'മരത്തില്‍ പൂക്കുന്ന ഇറച്ചി' എന്ന പേരിലാണ്​​ ഇൗ വിഭവം വിപണിയില്‍ അറിയപ്പെടുന്നത്​​.കിലോക്ക്​ 80 മുതല്‍ 100 രൂപ വരെയാണ്​ വില. കേരളത്തിലെ കാപ്പിത്തോട്ടങ്ങളില്‍ നിന്നാണ്​ മുംബൈ, ഒറീസ, ഇ​ന്‍ഡോര്‍, മൈസൂര്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലേക്ക്​ ചക്ക കയറ്റി അയക്കുന്നത്​. വയനാട്ടില്‍ നിന്നാണ്​​ ഇൗ വര്‍ഷം ഏറ്റവും കൂടുതല്‍ ചക്ക കയറ്റുമതി ചെയ്​തിരിക്കുന്നതെന്നാണ്​ കൃഷി വകുപ്പ്​ നല്‍കുന്ന വിവരം.