ഇന്ത്യയ്ക്ക് ഇനി വളര്‍ച്ചയുടെ നാളുകള്‍

സാമ്പത്തിക രംഗത്തെ ഇന്ത്യന്‍ വളര്‍ച്ചയെ പ്രവചിച്ച് എ.ഡി.ബി റിപ്പോര്‍ട്ട്. ഈ സമ്പത്തിക വര്‍ഷം 7.4 ശതമാനം വളര്‍ച്ച ഇന്ത്യ നേടുമെന്നും, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ചരക്കുസവേന നികുതി ബില്ലാകും ഇന്ത്യന്‍ സമ്പദ് വളര്‍ച്ചയ്ക്ക് കരുത്തേകുക. വ്യാവസായിക മേഖലയ്ക്കാകും ജി.എസ്.ടിയുടെ പ്രയോജനം ഏറിയ പങ്കും ലഭിക്കുകയെന്നും, മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദ പറഞ്ഞു. ടോക്കിയോയിലെ യോക്കഹോമായില്‍ നടക്കുന്ന എഡിബിയുടെ അന്‍പതാം വര്‍ഷിക യോഗം ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു സവാദയുടെ പ്രസ്താവന.

മെയ് നാലു മുതല്‍ ഏഴു വരെയാണ് എഡിബി വാര്‍ഷിക യോഗം. വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഐ.ഡി.ബി റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് അന്താരാഷ്ട്ര നാണയ നിധിയും, അമേരിക്കയും സര്‍ക്കാര്‍ ഏജന്‍സിയും കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.