കശാപ്പ് നിരോധിച്ചോ....ഈ കണക്ക് കാണുന്നില്ലേ...???

ആഗോളതലത്തില്‍ ബീഫ് കയറ്റുമതിയില്‍ 19.60 ശതമാനം കൈയാളുന്നത് ഇന്ത്യയാണ്. ബീഫ് കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ 2016-ലെ കണക്കുപ്രകാരം ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. ബ്രസീലും ഇന്ത്യയോടൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നു. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഫോറിന്‍ അഗ്രിക്കള്‍ച്ചറല്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുപ്രകാരമാണിത്.2014-ലാണ് ബ്രസീലിനെ രണ്ടാംസ്ഥാനത്താക്കി ഇന്ത്യ ഒന്നാമതെത്തിയത്. 18,50,000 ടണ്‍ ബീഫാണ് 2016-ല്‍മാത്രം ഇന്ത്യ കയറ്റുമതിചെയ്തത്.