എന്‍.ആര്‍.ഐകളുടെ ശ്രദ്ധയ്ക്ക്

ഏപ്രില്‍ 30നകം വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും.വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുസംബന്ധിച്ച എഫ്എടിസിഎ പ്രകാരമുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചേക്കാം.

ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ഇന്‍ഷുറന്‍സ് എന്നിവയ്‌ക്കെല്ലാം (ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട്) പ്രകാരമുള്ള ഈ സ്വയം സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്.2014 ജൂലായ് ഒന്നിനും 2015 ആഗസ്ത് 31നും ഇടയില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകം. ഏപ്രില്‍ 30നകം എഫ്എടിസിഎ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നിലവില്‍ അക്കൗണ്ടുകള്‍ നിര്‍ജീവമാകും. അക്കൗണ്ടില്‍നിന്ന് പണം എടുക്കുന്നതിനോ, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിന്‍വലിക്കുന്നതിനോ കഴിയാതെവരും.