ബാങ്കിംഗ് സേവനവുമായി പേടിഎം....


പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രാഥമിക പണമിടപാട് സേവനം നല്‍കുന്ന ബാങ്ക് തുടങ്ങാനാണ് റിസര്‍വ് ബാങ്ക് ലൈസന്‍സ് സല്‍കിയിരിക്കുന്നത്.21.8 കോടി ഉപഭോക്താക്കളുള്ള പേടിഎം ഇടപാടുകളെല്ലാം ബാങ്കിങ് സര്‍വ്വീസിലേക്ക് മാറും. ഇനി പേടിഎമ്മിന്റെ ബാങ്കിങ് സര്‍വ്വീസ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഉപഭോക്താവ് പേടിഎമ്മിനെ നേരത്തെ അറിയിക്കണം. പേടിഎമ്മിന്റെ മൊബൈല്‍ വാലറ്റില്‍ ഇപ്പോള്‍ ഉള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ച് നിക്ഷേപിക്കും.