ഇന്ധന വില ഇന്നത്തേതല്ല നാളെ

ആദ്യ ഘട്ടത്തില്‍ പുതുച്ചേരി, ഉദയൂര്‍, രാജസ്ഥാന്‍, ചണ്ഡീഗഡ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് വിലമാറ്റം നടപ്പിലാക്കുക. നിലവില്‍ മാസത്തില്‍ രണ്ട് തവണവീതം ഇന്ധനവില പരിഷ്‌കരിക്കുന്ന നടപടി ദിനംപ്രതി മാറുന്ന തരത്തിലേക്ക് മാറ്റാനുള്ള നിര്‍ദേശം നേരത്തെ സമര്‍പ്പിച്ചിരുന്നു. പരീക്ഷണമെന്ന നിലയില്‍  ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളി‍ല്‍ പദ്ധതി നടപ്പാക്കു മെന്നും അന്ന് നിര്‍ദേശം ഉണ്ടായിരുന്നു.