ഇറക്കുമതി ചെയ്യുന്ന കാറുകളും, ബൈക്കുകളും ഇനി തൊട്ടാല്‍ പൊള്ളും

ഇറക്കുമതി ചെയ്യുന്ന കാറുകളും, ബൈക്കുകളും ഇനി തൊട്ടാല്‍ പൊള്ളും ; ഇവയുടെത് ഉള്‍പ്പടെ രജസ്‌ട്രേഷന്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്.  

ന്യൂഡല്‍ഹി : രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടേയും കാറുകളുടെയും റജിസ്‌ട്രേഷന്‍ തുക വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ബൈക്കുകളുടേത് 200ല്‍നിന്ന് 1500ന് മുകളിലേക്കും 800 രൂപയായിരുന്ന കാറുകളുടെ തുക 5000 രൂപയ്ക്കു മുകളിലേക്കുമെത്തി. മറ്റ് നിരക്കുകളും കൂട്ടിയിട്ടുണ്ട്. ലെസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയാക്കി. വാഹനറജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനയുണ്ടായപ്പോള്‍ ഡ്രൈവിങ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 2500ല്‍ നിന്ന് 10,000 രൂപയാക്കിയായും വര്‍ധിപ്പിച്ചു. 

രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ് നിരക്ക് 500ല്‍നിന്ന് 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ബസുകള്‍, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ല്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി.  ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫീസ് 2500ല്‍ നിന്ന് 5000 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.

ബസുകള്‍, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ല്‍ നിന്ന് 1500 രൂപയും ആക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.