മുഖ്യന്റെ വസതിക്ക് സമീപം കൊലപാതകങ്ങള്‍; ഞെട്ടലോടെ നാട്

റിട്ട ആര്‍എംഒ ഡോ.ജീന്‍ പത്മ,ഭര്‍ത്താവ് റിട്ട ഫ്രൊരാജതങ്കം,ദമ്പതികളുടെ മകള്‍ കാരളിന്‍,ബന്ധുവായ സ്ത്രീ ലളിലത എന്നിവരാണ് മരിച്ചത്.3 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ വികൃതമായിരുന്നു.