തൊഴുതാലും കാണാത്ത ഗോരക്ഷകര്‍!

ന്നുകാലികളുമായി യാത്ര പുറപ്പെട്ട നാടോടി കുടുംബത്തിലെ അഞ്ച് പേരാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മുദ്രാവാക്യങ്ങള്‍ മുഴക്കി തങ്ങളുടെ ഷെഡ്ഡുകള്‍ തല്ലിതകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്ന ഗോരക്ഷകരോട്, തൊഴുതു കേഴുന്ന നാടോടി കുടുംബത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. അക്രമികളെ തടയാന്‍ പൊലീസ് ഇടപെടുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.ഒമ്പതു വയസുകാരി പെണ്‍കുട്ടി അടക്കമുള്ള കുടുംബമാണ് ഗോ രക്ഷകരുടെ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. 

ജമ്മുവിന് സമീപം രെസിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡ് അടക്കം അക്രമികള്‍ അടിച്ചുതകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദനത്തില്‍ ഒമ്പതു വയസുകാരിയായ സമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച തല്‍വാര മേഖലയിലൂടെ കന്നുകാലികളുമായി കടന്നുപോകവെയാണ് ഗോരക്ഷകര്‍ നാടോടി കുടുംബത്തെ ആക്രമിച്ചത്.