പീഡന കേസില്‍ പരാതിയുമായെത്തിയ യുവതിയെ സി.ഐ പീഡിപ്പിച്ചു ; പിണറായി പോലീസ് കേരളത്തിന് കളങ്കമാകുന്നു....

തിരുവനന്തപുരം :  പീഡന കേസില്‍ പരാതിയുമായെത്തിയ യുവതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സി.ഐ ബിനുവിനെതിരെയാണ് കിളിമാനൂര്‍ സ്വദേശിയായ 24കാരി പരാതിയുമായെത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 17നാണ് വൈദ്യപരിശോധനയ്‌ക്കെന്ന പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ യുവതിയെ സി.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ വേശ്യാവൃത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സി.ഐ നിര്‍ബന്ധപൂര്‍വ്വം യുവതി നല്‍കിയ പരാതി പിന്‍വലിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

തിരുവനന്തപുരം ഉള്ളൂര്‍ ഐഡിയല്‍ ഹോം അപ്ലൈന്‍സിലെ ജീവനക്കാരിയായിരുന്നു യുവതി. ഈ സ്ഥാപനത്തില്‍വെച്ചാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തെപ്പറ്റി യുവതിയുടെ പരാതി ഇങ്ങനെ. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ മൊബൈല്‍ ക്യാമറ ഘടിപ്പിച്ച് ഇതേ സ്ഥാപനത്തിലെ നാല് യുവാക്കള്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു.

തിരുവനന്തപുരം സ്വദേശി പള്ളിച്ചല്‍ മോനീഷ് എന്ന രഞ്ജിത്, ആറാലുംമൂട് സ്വദേശി രാജീവ്, നോബിള്‍, മാമ്പഴക്കര സ്വദേശി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതികളിലൊരാളായ രഞ്ജിത്തിന്റെ പ്രണയാഭ്യാര്‍ത്ഥ്യന നിരസിച്ചതാണ് കാരണം. ക്യാമറയില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ രഞ്ജിത് ഇതുപയോഗിച്ച് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു.

എന്നിട്ടും വഴങ്ങാതിരുന്ന യുവതിയോട് പ്രതി മെമ്മറി കാര്‍ഡും, ദൃശ്യങ്ങളും തിരിച്ച് നല്‍കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയതോടെ പ്രതി യുവതിയോട് തനിക്ക് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗത്യന്തരമില്ലാതെ രഞ്ജിതിന് വഴങ്ങിയ യുവതിയെ കൂട്ടുപ്രതികളും ഇതുപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതി രഞ്ജിതിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡനം നടന്നത്. പീഡനം തുടര്‍ന്നതോടെ യുവതി പരാതിയുമായി ഡിജിപിയെ സമീപിക്കുകയായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് സി.ഐ ബിനുകുമാറാണ് കേസില്‍ ഇടപെട്ടത്. 

കഴിഞ്ഞ നവംബര്‍ 17ന് വൈദ്യപരിശോധനയ്‌ക്കെന്ന പേരില്‍ യുവതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും, സ്റ്റേഷനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷനിലെ റൈറ്ററും ഇതിന് സാക്ഷിയായിന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലമുടിക്ക് കുത്തിപ്പിടിക്കുകയും,  ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. യുവതിയുടെ മാറിടത്തിലും സി.ഐ മര്‍ദ്ദിച്ചു. നിലത്തു വീണ യുവതിയെ റൈറ്ററും മര്‍ദ്ദിച്ചു.

ഭയന്ന യുവതിയെ കൊണ്ട് ഇരുവരും ചേര്‍ന്ന് പരാതി ഇല്ലെന്നും, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും എഴുതി വാങ്ങുകയായിരുന്നു. ഇത് യുവതിയെ കൊണ്ട് വായിപ്പിച്ച ശേഷം സി.ഐ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയായി നല്‍കണമെന്നും സി.ഐ ആവശ്യപ്പെട്ടു.  സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ വേശ്യവൃത്തി കേസില്‍ കുടുക്കി ജയിലടയ്ക്കുമെന്ന ഭീഷണിയും മുഴക്കി.

നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള യുവതിയുടെ കുടുംബ ജീവിതവും ഇതിനിടെ തകര്‍ന്നു. പീഡന വിവരമറിഞ്ഞതോടെ ഭര്‍ത്താവും, വീട്ടുകാരും യുവതിയെ ഉപേക്ഷിച്ചു. ആത്മഹത്യയുടെ വക്കിലെത്തിയ യുവതിയെ ഇപ്പോള്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതികള്‍ യുവതിക്കു നേരെ നിരന്തരം വധഭീഷണി മുഴക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.