യുഎസ് സമ്മതിക്കുന്നു: നിരപരാധികളും കൊല്ലപ്പെട്ടു

ഇറാഖി നഗരമായ മൊസൂളില്‍ മാര്‍ച്ച് 17ന് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ് സമ്മതിച്ചു. 
മൊസൂളിലെ അല്‍-ജദീദ ജില്ലയില്‍ ഒളിച്ചിരുന്ന രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു.ആക്രമിച്ച കെട്ടിടത്തിനുള്ളില്‍ സാധാരണക്കാരുള്ളതായി സഖ്യസേനക്കോ ഇറാഖി സൈന്യത്തിനോ അറിവില്ലായിരുന്നെന്നും പെന്റഗണ്‍ പറയുന്നു. കെട്ടിടത്തില്‍ രണ്ടാമത് സ്ഫോടനം നടക്കുന്ന വിധത്തില്‍ ഐഎസ് സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.