വീണ്ടും ആ താരസംഗമം....ബോളിവുഡിന് സ്വന്തം

102 നോട്ട് ഔട്ട്' എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ അച്‌നനും മകനുമായാണ് ഇരുവരുമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു. അതിന് മുന്‍പ് ഋഷി കപൂര്‍ ബിഗ് ബിയുമായി വീണ്ടും ഒന്നിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു.ട്വിറ്റര്‍ അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.