കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്.....!!!


'റാണി ഓഫ് ഝാന്‍സി- ദി വാരിയര്‍ ക്വീനി'ന്റെ കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സംവിധായകന്‍ കേതന്‍ മേത്തയാണ് വക്കീല്‍ നോട്ടീസ് അയച്ചത്്. കങ്കണ അഭിനയിക്കുന്ന 'മണികര്‍ണിക-ദി ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തിന് തന്റെ ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നാണ് കേതന്റെ ആരോപണം. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കമല്‍ ജെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.തന്റെ 'റാണി ലക്ഷ്മിഭായി ഓഫ് ചാന്‍സി' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 2015 ല്‍ കങ്കണയെ സമീപിച്ചിരുന്നതായി മേത്ത പറയുന്നു. അഭിനയിക്കാമെനന്ന് കങ്കണ സമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കങ്കണ നിലപാട് മാറ്റിയത്. ഇപ്പോള്‍ മണികര്‍ണികയില്‍ അഭിനയിക്കുകയും ചെയ്തു.