ആടുതോമ വരുന്നു...ലാലേട്ടന്റെ പിറന്നാളിന്...

സൂപ്പര്‍താരം മോഹന്‍ലാലിന്റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. 1995 കളില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമിതാ വീണ്ടുമെത്തുന്നു.അക്കാലത്ത് തിയേറ്ററുകളില്‍ പോയി കാണാന്‍ കഴിയാത്തവര്‍ക്ക് ഒരു സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്. ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 21 നാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ ഫാന്‍സാണ് ഈയൊരു ഉദ്യമത്തിന് പിന്നില്‍.മികച്ച തിരക്കഥയുടെ സഹായത്താല്‍ ആടുതോമ എന്ന കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലര്‍ത്താന്‍ ലാലിന് സാധിച്ചുവെന്നാണ് ഈ ചിത്രത്തിന്റെ വിജയവും.