നടന വിസ്മയം.......ദി കംപ്ലീറ്റ് ആക്ടര്‍

1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഭാഗ്യം.ആദ്യ ചിത്രം ഇരുട്ടില്‍തപ്പിയപ്പോള്‍ പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍വേഷത്തിലൂടെ മോഹന്‍ലാല്‍ മലയാളികളുടെ ഹൃദയത്തിലേറി.വില്ലനീലൂടെ പ്രിയനായകനായി മാറിയ അപൂര്‍വ്വം പ്രതിഭകളിലൊരാള്‍.കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കു വേണ്ടി മോഹന്‍ലാല്‍ സ്വയം അര്‍പ്പിച്ചപ്പോള്‍ സിനിമയില്‍ വിരിഞ്ഞത് ശക്തമായ കഥാപാത്രങ്ങള്‍