ഫ്രിഞ്ച്....സോനം സ്‌റ്റൈലിഷ് ആണെന്നേ...!!!

നാരുകള്‍ പോലെ ചെറിയ ചരടുകള്‍ ഭംഗിയില്‍ തുങ്ങിനില്‍ക്കുന്ന ഡിസൈനാണ് ഫ്രിഞ്ച്.ബാഗുകളില്‍ നിന്ന് വസ്ത്രങ്ങളിലേക്ക് ഫ്രിഞ്ച് എത്തി നില്‍ക്കുന്നു.ഫ്രിഞ്ച് സ്‌റ്റൈലുമായി ഇത്തവണ ആരാധകരുടെ മിഴികള്‍ കവര്‍ന്നത് മറ്റാരുമല്ല ബോളിവുഡ് സുന്ദരി സോനം കപൂര്‍ ആണ്.സ്റ്റൈലിഷ് സുന്ദരിയെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന സോനം ഫ്രിഞ്ചുകള്‍ നിറഞ്ഞ സാരിയണിഞ്ഞാണ് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധനേടിയത്.ഫ്രിഞ്ചുകള്‍ നിറഞ്ഞ ഇളം പച്ചയും വെള്ളയും നിറമുള്ള സാരിയാണ് സോനം ധരിച്ചിരുന്നത്.അബു ജെനി സന്ദീപ് ഖോസ്ലയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.എമിലിയോ പൂശ്ച്ഛിയുടെ പുതിയ ചില ഡിസൈനുകളോട് സാമ്യതയുള്ളതാണ് ഈ സാരി.ഇന്ത്യന്‍ ഹെവി ഡിസൈന്‍ ആക്‌സസറീസ് കൂടിയായതോടെ സംഭവം കലക്കി