കാന്‍ ഫെസ്റ്റിവലില്‍ സുന്ദരിയായി ഐശ്വര്യ റായ്‌


ഒഴുകിക്കിടക്കുന്ന നീലനിറത്തിലുള്ള സിന്‍ഡ്രല ഗൗണില്‍ ഐശ്വര്യ സാധാരണത്തേതിലും അതിസുന്ദരിയായിരുന്നു. ഇറങ്ങി കിടക്കുന്ന നെക്ലൈനും ഓഫ്ഷോള്‍ഡറും ഗൗണിന്റെ എലഗന്റ് ലുക് കൂട്ടി. ഫിലിപ്പിനോ ഡിസൈനര്‍ മൈക്കല്‍ സിന്‍കോ ആണ് ഈ അതിശയിപ്പിക്കുന്ന വസ്ത്രത്തിനു പിന്നില്‍. നടുവില്‍ നിന്നു വകഞ്ഞെടുത്ത് ഇരുവശത്തും കിടക്കുന്ന നീളന്‍ മുടിയും അതിന് അനുയോജ്യമായ മേക്അപ്പും ആഷിനെ അതീവസുന്ദരിയാക്കി.