തടിയുള്ളവര്‍ക്കും സുന്ദരിയാകാന്‍!

മെലിഞ്ഞ ശരീരത്തില്‍ മാത്രമല്ല തടിച്ച ശരീരത്തിലും സൗന്ദര്യമുണ്ട് എന്ന കാര്യം ഓര്‍ക്കുക. അമിതവണ്ണത്തെ ഒളിപ്പിച്ച് ആകാരവടിവുകളെ എങ്ങനെ പ്രകടിപ്പിക്കാം എന്ന് നോക്കാം. 

ഒഴുക്കന്‍ ലൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ നിങ്ങളില്‍ തടി കുറവ് തോന്നിയ്ക്കും. മാത്രമല്ല ഇറുക്കമില്ലാത്ത ഒഴുകി കിടക്കുന്ന വസ്ത്രങ്ങളാണ് ഏറ്റവും നല്ലതും.

വളരെ വലിയ ഡിസൈനുകളോടും പാറ്റേണുകളോടും കൂടിയ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് നിര്‍ത്തുക. 

ഫ്‌ളോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം. മാത്രമല്ല ഹിപ്‌സൈസ് മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

കറുപ്പ്, നേവി, ഗ്രേ, തവിട്ട് എന്നീ നറങ്ങളിലുള്ള വസ്ത്രങ്ങള്‍ തടിച്ചവര്‍ക്ക് ചേരുന്നതാണ്. 

കഴുത്തിറങ്ങിയ വസ്ത്രം ധരിയ്ക്കുക.കാരണം കഴുത്തിറങ്ങിയ വസ്ത്രത്തില്‍ നമ്മുടെ നീളം കൂടുതല്‍ തോന്നാന്‍ കാരണമാകും.  

ജീന്‍സ് ധരിയ്ക്കുമ്പോള്‍ ഇറക്കം കൂടിയ ടോപ്പുകള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. ഇത് അമിതവണ്ണം തോന്നിയ്ക്കുന്നതില്‍ നിന്ന് രക്ഷിക്കും.

വസ്ത്രധാരണത്തില്‍  ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനി പ്ലസ് സൈസില്‍ ഉള്ളവര്‍ക്കും സുന്ദരിയാവാം