വ്യത്യസ്തമാക്കും ‘മിനെറല്‍ മേക്കപ്പ്’

സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ പുതിയ പരീക്ഷണമാണ് മിനറല്‍ മേക്കപ്പ്. അയണ്‍, സിങ്ക്, ടൈറ്റാനിയം തുടങ്ങിയ പ്രകൃതിദത്തമായ ധാതുക്കള്‍ ചേര്‍ത്തുള്ള മേക്കപ്പാണിത്. 

പല വര്‍ണ്ണത്തിലുള്ള പൊടികള്‍ ഉപയോഗിച്ചുള്ള മേക്കപ്പാണ് മിനറല്‍ മേക്കപ്പ്. കൃത്യമായ പൂര്‍ണ്ണതയാണ് ഈ മേക്കപ്പിന്റെ പ്രധാന സവിശേഷത. നമ്മുടെ നാട്ടില്‍ ഇപ്പോഴാണിത് പ്രചാരത്തിലെത്തിയതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഈജിപ്റ്റില്‍ നിലനിന്നിരുന്ന ഒന്നാണ് മിനറല്‍ മേക്കപ്പ്. കനം കുറഞ്ഞതും തിളക്കമില്ലാത്തതുമായ പലവര്‍ണ്ണ പൊടികളായാണ് മിനറല്‍ മേക്കപ്പ് ലഭിക്കുക. ധാതുക്കള്‍ അടങ്ങിയതിനാല്‍ എല്ലാത്തരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ് മിനറല്‍ മേക്കപ്പ്. ദിവസം മുഴുവന്‍ പുതുമയോടെ ഉന്മേഷം നിലനിര്‍ത്താന്‍ ഇതു വഴി കഴിയും.ചര്‍മ്മ സംരക്ഷണത്തിനായി ഇതില്‍ വിറ്റാമിന്‍ എ, ഇ മുതലായവയും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് തടിപ്പോ അലര്‍ജിയോ ഉള്ളവര്‍ക്ക് ഈ മേക്കപ്പുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സുര്യാഘാതത്തില്‍ നിന്നും ഇവ നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

മേക്കപ്പ് ഉപയോഗിക്കാനുദ്ദേശിക്കുന്ന തുടക്കക്കാര്‍ക്ക് വളരെ നല്ലതാണ് പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ മിനറല്‍ മേക്കപ്പ്