മിഠായി കവര്‍ കളയാനല്ല....!!!

പന്‍സില്‍വാനിയയിലെ എലിസബത്ത് ടൗണ്‍ സ്വദേശിനിയായ എമിലി സെയ്ല്‍ഹാമെറെ നീണ്ട അഞ്ചു വര്‍ഷത്തെ കഠിന പ്രയത്നംകൊണ്ടാണ് അതിമനോഹരമായ ഒരു വസ്ത്രം പൂര്‍ത്തിയാക്കിയത്.പാഴ്വസ്തുക്കളില്‍ നിന്ന് പുതിയ സാധനങ്ങള്‍ നിര്‍മ്മിക്കാനുള്ള മികച്ച കലാകാരിയാണ് എമിലി. എന്നാല്‍ മിഠായിക്കടലാസില്‍ നിന്ന് ഉടുപ്പു തുന്നാനുള്ള എമിലിയുടെ ആശയത്തിനു പിന്നില്‍ ഒരു പ്രണയകഥയുണ്ട്.
ഹൈസ്‌കൂള്‍ കാലത്ത് തന്റെ കാമുകനായ മലാചി എന്ന യുവാവാണ് എല്ലാത്തിനും കാരണമെന്ന് അവള്‍ പറയുന്നു. സ്റ്റാര്‍ബസ്റ്റ് മിഠായികള്‍ എമിലിക്ക് ഏറെ പ്രിയമാണ്. എമിലിയെ പരിചയപ്പെട്ടശേഷം മലാചി ഓരോ തവണ കാണാന്‍ വരുമ്പോഴും സ്റ്റാര്‍ബസ്റ്റ് മിഠായികള്‍ സമ്മാനമായി കൊണ്ടുവരും.