നാക്കിന്റെ രുചിബോധം!

നാം പലപ്പോഴും ഭക്ഷണം കഴിക്കുന്നത് വയറിനെ തൃപ്തിപ്പെടുത്താനല്ല മറിച്ച് നാക്കിനെ തൃപ്തിപ്പെടുത്താനാണ്. വ്യത്യസ്ത രുചികള്‍ നാം തിരിച്ചറിയുന്നത് നാക്കിന്റെയും മസ്തിഷ്‌കത്തിന്‍റെയും ചില ഒത്തുകളികളിലുടെയാണ്.വ്യത്യസ്ത രാസവസ്തുക്കളെയും അയണുകളെയും തിരിച്ചറിയനായി മസ്തിഷ്‌ക്കം സ്വീകരിക്കുന്ന ഒരു അടയാളപദ്ധതിയാണ് രുചിബോധം. ഭിന്ന രാസവസ്തുക്കളുടെ സാന്നിധ്യം വ്യത്യസ്ത മുദ്രകളായി (tokens) മസ്തിഷ്‌ക്കം രേഖപ്പെടുത്തുമ്പോള്‍ നാം വിവിധ രുചികള്‍ അനുഭവിക്കുന്നു.നാക്കിന്റെ എല്ലാ മേഖലകള്‍ക്കും എല്ലാ രസങ്ങളും രേഖപ്പെടുത്താനുള്ള ശേഷിയുണ്ട്. ഏകദേശം 100-150 കോശങ്ങളുടെ സമുച്ചയമാണ് ഓരോ രുചിമുകുളവും.