പനിച്ച് വിറച്ച് കേരളം

ഈ വര്‍ഷം ഇതുവരെ 18 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു. ഏപ്രിലില്‍ മാത്രം 68 പേരെയാണ് എച്ച് 1 എന്‍ 1 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇടവിട്ടുള്ള മഴയില്‍ കൊതുകുപെരുകുന്നതിന് കാരണം.ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചു. 280 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്.