ആറ് ഹൃദയാഘാതങ്ങളെ അതിജീവിച്ച് പിഞ്ചുകുഞ്ഞ്


51 ദിവസത്തിനിടെ ആറ് ഹൃദയാഘാതങ്ങളെ അതിജീവിച്ച് പിഞ്ചുകുഞ്ഞ്.വിദിഷ എന്ന നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയത്. ജനിച്ചപ്പോഴേ ഹൃദയത്തിനുണ്ടായിരുന്ന തകരാറാണ് പിഞ്ചുജീവനെ തുലാസിലാക്കിയത്.ഹൃദയം സാധാരണ നിലയിലാക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷമാണ് വിദിഷയ്ക്ക് ഹൃദയാഘാതങ്ങള്‍ ഉണ്ടായത്. 2 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയെയും ആറ് ഹൃദയാഘാതങ്ങളെയും 151 ദിവസം നീണ്ട ഐസിയു വാസത്തെയും അതിജീവിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന വിദിഷയെ 'അത്ഭുത ശിശു' എന്നല്ലാതെ മറ്റെന്ത് വിളിക്കും.മുംബൈ കല്ല്യാണ്‍ സ്വദേശികളായ വിനോദിന്റെയും വിശാഖയുടെയും മകളാണ് വിദിഷ.