ഉറങ്ങുമ്പോള്‍ ചലിക്കുന്ന കാലുകള്‍?

ഒരു വ്യക്തിക്ക് തന്‍റെ കാല് ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കാനുള്ള പ്രവണത അനുഭവപ്പെടുന്ന ഒരു തരം നാഡീസംബന്ധമായ തകരാറാണ ആര്‍ എല്‍ എസ് അഥവാ റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം.

ആര്‍ എല്‍ എസിന് കാരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് പേശീ ചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമൈന്‍റെ അസന്തുലിതാവസ്ഥ മൂലം സംഭവിക്കുന്നു എന്നാണ്. ശരീരത്തില്‍ ഇരുമ്പിന്‍റെ അളവില്‍ കുറവുണ്ടാകുന്നത് തലച്ചോറിലെ കോശങ്ങളുടെ ആശയവിനിമയത്തില്‍ കുഴപ്പങ്ങളുണ്ടാക്കുകയും അതിന്‍റെ ഫലമായി ആര്‍ എല്‍ എസ് ഉണ്ടാകുകയും ചെയ്യാം.ചിലപ്പോള്‍ ആര്‍ എല്‍ എസ് കുടുംബത്തില്‍ ഒരു തുടര്‍ച്ചയായി ഉണ്ടാകാം. വൃക്കകളുടെ തകരാറ്, പ്രമേഹം, നാഡികളുടെ തകരാറ്, സന്ധിവാതം, വിളര്‍ച്ച തുടങ്ങിയ അവസ്ഥകളും ആര്‍ എല്‍ എസിന് കാരണമായേക്കാം.