രോഗം നിര്‍ണയിക്കാനും ബാന്റേജ്!

മുറിവിനെ ചുറ്റിക്കെട്ടാന്‍ നമ്മള്‍ ബാന്റേജ് ഉപയോഗിക്കാറുണ്ട് എന്നാല്‍ കയ്യില്‍കെട്ടിയ ഒരു ബാന്റേജ് നമ്മുടെ രോഗാവസ്ഥയെ കുറിച്ച്‌ ഡോക്ടറോട് ചര്‍ച്ച ചെയ്താല്‍ എങ്ങനെ ഉണ്ടാവും

അങ്ങനെയൊരു ബാന്റേജ് ആരോഗ്യ വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്വാന്‍സിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. ഫൈവ് ജി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ബാന്‍ഡേജ് ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം നടത്തി വിപണനത്തിന് തയ്യാറാകുമെന്നാണ് കരുതുന്നത്.ആധുനിക മനുഷ്യന്റെ ജീവിതം ഡിജിറ്റലായിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഫൈവ് ജി ഡിജിറ്റല്‍ ബാന്റേജ് പഠനവുമായി ഗവേഷകര്‍ മുന്നോട്ട് വന്നത്