ജീന്‍സ്......ടൈറ്റാക്കണ്ട...!!!

സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ ഉപയോഗിക്കുന്ന ഈ വസ്ത്രരീതി പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും ജീന്‍സ് മാനം പോകാതെ രക്ഷപ്പെടുത്തുമെന്നാണ് ഇന്നത്തെ സമൂഹത്തിന്റെ വിലയിരുത്തല്. ടൈറ്റ് ജീന്‍സ് ഉപയോഗിക്കുന്നത്് ആരോഗ്യത്തിന് ഒരുപാട് ദോഷകരമാണ്.ടൈറ്റ് ജീന്‍സ് ധരിക്കുന്ന പുരുഷന്മാരില്‍ ബീജ സംഖ്യ കുറയുന്നുവെന്ന് പല പഠനങ്ങളും പറയുന്നു. ഇതിന്റെ കാരണം അരക്കെട്ടിലെ ചൂടാണ്. ഇതിന് പുറമേ മൂത്രാശയ തകരാറുകളും ഉണ്ടാക്കുന്നുണ്ട്.