മലയാള സിനിമയുടെ “സെന്റിമെന്റല്‍” ബ്യൂട്ടി...!!!

മേളയില്‍ ലോകസിനിമകള്‍ക്കൊപ്പം മാറ്റുരയ്ക്കുന്ന സിഗ്നേച്ചര്‍ ഫിലിം അനന്തപുരിയില്‍ ലോകസിനിമകളുടെ മാമാങ്കം നടക്കുന്നു.ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ സിനിമകളെക്കാള്‍ മികച്ചു നിന്നതെന്തെന്നറിയാമോ.65 രാജ്യങ്ങളില്‍ നിന്നായി 190 ലോകോത്തര സിനിമകള്‍ ഒരു കുടക്കീഴില്‍ 14 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ അവയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്ന 22-ാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന 56 സെക്കന്റ് ചിത്രം ടി കെ രാജീവ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.മലയാള സിനിമയുടെ പിറവി വളര്‍ച്ച ഒറ്റ റീലില്‍ ആവശ്കരിച്ചിരിക്കുന്നു.ചുരുക്കി പറഞ്ഞാല്‍ മലയാളസിനിമയുടെ കയ്യൊപ്പ് തന്നെ.പോസ്റ്ററൊട്ടിക്കുന്നൊരു ബാലനിലൂടെ മലയാളസിനിമയുടെ വികാസം പരിണാമവും ദൃശ്യവത്കരിച്ചിരിക്കുന്നു.നവതിയിലെത്തുന്ന മലയാളസിനിമയ്ക്ക് നല്‍കാനാകുന്ന മനസിനോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച കയ്യൊപ്പ് തന്നെയാകും ഇത്.