പതിവു തെറ്റിച്ചില്ല... ഈ മേളയും....

തുടക്കത്തിലേ കല്ലുകടിയായി ആസൂത്രണ പിഴവ് ടാഗോര്‍ഡ തീയേറ്ററില്‍ ഡെലഗേറ്റുകളുടെ പ്രതിഷേധം 22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറിയും പ്രതിഷേധങ്ങള്‍ക്ക് മുടക്കമില്ല. മുന്‍വര്‍ഷങ്ങളിലെ സമാനസാഹചര്യം തന്നെയാണ് ഒട്ടുമിക്ക വേദികളിലും.മേളയുടെ രണ്ടാം ദിനം ടാഗോര്‍ തീയേറ്ററിലാണ് പ്രതിഷേധം അണപൊട്ടിയത്. 11.30ന് പ്രദര്‍ശനം നിശ്ചയിച്ചിരുന്ന സിംഫണി ഫോര്‍ അന സിനിമയക്കുവേണ്ടി നിരവധി ഡെലഗേറ്റുകളാണ് മണിക്കൂറുകള്‍ മുമ്പേ ക്യൂവില്‍ നിന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ചിത്രം എ സീസണ്‍ ഇന്‍ ഫ്രാന്‍സ് കാണാന്‍ കയറിയവര്‍ തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കൂട്ടക്കിയില്ല. ആകെ 906 സീറ്റുകളാണ് ടാഗോറിലുള്ളത്. ഇതില്‍ 60 ശതമാനം സീറ്റുകള്‍ മുന്‍കൂര്‍ റിസേര്‍വ്വ് ചെയ്തവര്‍ക്കായി മാറ്റിവെച്ചിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന ഡെലഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ അവസരം നിഷേധിക്കപ്പെട്ടു.