രാജ്യാന്തര കോടതിയില്‍ പ്രതീക്ഷയോടെ.........ഇന്ത്യ

മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ രാജ്യാന്തര കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം 3.30നാണ് രാജ്യാന്തര കോടതി വിധി പറയുക. ഇന്ത്യയുടെയും പാകിസ്താന്റെയും വാദങ്ങള്‍ കോടതി കഴിഞ്ഞദിവസം കേട്ടിരുന്നു. നാവികസേന മുന്‍ ഉദ്യോഗസ്ഥനായ ജാദവ് ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചു കഴിഞ്ഞ മാസമാണ് പാക്ക് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ രാജ്യാന്തര കോടതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.